സ്‌കൂള്‍ ബസുകളുടെ സുരക്ഷ; 27 വാഹനങ്ങള്‍ക്കെതിരെ നടപടി​

കൊല്ലം: സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വിസ് നടത്തിയ 27 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അപകടകരമായ രീതിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെയും അമിതമായി കുട്ടികളെ കയറ്റിക്കൊണ്ടുപോയ രണ്ട് വാഹനങ്ങള്‍ക്കെതിരെയും നിയമ നടപടിയെടുത്തു. സാങ്കേതിക ക്ഷമതയില്ലാതെ സര്‍വിസ് നടത്തിയ ഒരു വാഹനത്തി​െൻറ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. പ്രീ മണ്‍സൂണ്‍ പരിശോധനയുടെ ഭാഗമായി രേഖകള്‍ ഹാജരാക്കാത്ത 15 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വിവിധ കേസുകളില്‍ പിഴ ഇനത്തില്‍ 19200 രൂപ ഈടാക്കി. കൊല്ലം താലൂക്കില്‍ ഇനിയും പ്രീ മണ്‍സൂണ്‍ പരിശോധനക്ക് ഹാജരാക്കിയിട്ടില്ലാത്ത സ്‌കൂള്‍ ബസുകള്‍ 20ന് മുമ്പ് ആശ്രാമം മൈതാനത്ത് പരിശോധക്കെത്തിക്കണം. വരുംദിവസങ്ങളിലും സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും ആര്‍.ടി.ഒ ആര്‍. തുളസീധരന്‍പിള്ള അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.