കൊല്ലം: ലോകകപ്പ് ഫുട്ബാളിെൻറ ആവേശപ്പെരുമ്പറ മുഴക്കി വിദ്യാർഥി കൂട്ടം. കൊല്ലം ടൗൺ യു.പി.എസിലെ വിദ്യാർഥികളാണ് ഘോഷയാത്ര നടത്തിയത്. ലോകകപ്പിെൻറ ഭീമൻ മാതൃകയുമായി വിദ്യാർഥികൾ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ജഴ്സി അണിഞ്ഞാണ് അണിനിരന്നത്. ബ്രസീൽ, അർജൻറീന ടീമുകളുടെ ജഴ്സിയാണ് കൂടുതലും വിദ്യാർഥികളും അണിഞ്ഞത്. ഈ ടീമുകളുടെ കൊടികളും ഉയർത്തിയായിരുന്നു ഘോഷയാത്ര. മെസി, റോണാൾഡോ, സുവരസ്, നെയ്മർ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും ഉയർത്തിയിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര കാണികളിലും ആവേശം പകർന്നു. മത്സരദിവസങ്ങളിൽ കുട്ടികൾക്കായി പ്രവചന മത്സരവും സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. പ്രധാനാധ്യാപകൻ എസ്. അജയകുമാർ, പി.ടി.എ പ്രസിഡൻറ് ജെ. ബിജു, അധ്യാപകരായ ഗ്രഡിസൺ, പി. സജിനി, സൂസൻ ബർണാഡ്, പ്രഭാ മേരി, വിനിത, ഗംഗാദേവി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.