വെള്ളറട: അനധികൃത പാറഖനന നീക്കത്തിനെതിരെ മീതിമല സംരക്ഷണസമിതി ബൈക്ക് റാലി നടത്തി. സമരത്തിെൻറ 100ാം ദിവസത്തോടനുബന്ധിച്ചായിരുന്നു റാലി. മീതിമല ഉൾപ്പെടുന്ന വെള്ളറട പഞ്ചായത്തിലുടനീളം റാലി സഞ്ചരിച്ചശേഷം മീതിമലയിലെ സമരപന്തലില്‍ സമാപിച്ചു. സമാപന യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡൻറ് റസിലയ്യന്‍, സെക്രട്ടറി ഗീത, കൂതാളി രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു. മീതിമലയെ തകര്‍ക്കുന്നതിന് അധികാരികളെ തെറ്റിദ്ധരിപ്പിച്ച് പാറലോബി വിധി നേടിയിരുന്നു. സമരസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീടവർ പിന്‍വാങ്ങുകയായിരുന്നു. ഇതുപോലെ കൂതാളി പ്ലാങ്കുടി കാവിലെ പാറഖനനം ചെയ്യാനുള്ള നീക്കത്തേയും പാറ സംരക്ഷണസമിതി കുടില്‍ കെട്ടി സമരം നടത്തി തടഞ്ഞിരുന്നു. പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കാൻ ഒരു മാഫിയ സംഘത്തെയും അനുവദിക്കിെല്ലന്ന് പ്രതിജ്ഞ ചൊല്ലിയാണ് പ്രവര്‍ത്തകർ പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.