കഴക്കൂട്ടം: തുമ്പ പൊലീസ് നടത്തിയ റെയ്ഡിൽ എട്ടുകിലാ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ. വിളയ്ക്കുളത്ത് മാടൻകാവ് വീട്ടിൽ വത്സല (52), മോളി എന്നു വിളിക്കുന്ന രേണുക (46) എന്നിവരാണ് പിടിയിലായത്. പ്രധാനപ്രതിയായ വാവ കൃഷ്ണയുടെ മേനംകുളത്തെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വിദേശമദ്യവും പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്നതറിഞ്ഞ് വീടിെൻറ പിൻവാതിലിൽ കൂടി വാവ കൃഷ്ണ ഓടി രക്ഷപ്പെട്ടു. വാവ കൃഷ്ണയുടെ അമ്മയാണ് പിടിയിലായ വൽസല. സ്കൂളുകളും ടെക്നോപാർക്കും കേന്ദ്രീകരിച്ചാണ് ഇവർ വിൽപന നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. ചെറിയ പൊതികൾ ആക്കിയതിന് ശേഷമാണ് വിൽപന. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. സിറ്റി പൊലീസ് കമീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം അസി. കമീഷണർ അനിൽ കുമാറിെൻറ നേതൃത്വത്തിൽ തുമ്പ എസ്.ഐ പ്രതാപചന്ദ്രൻ, അഡീഷനൽ എസ്.ഐമാരായ ശ്യംരാജ്, ഷാജഹാൻ, കുമരൻ, സി.പി.ഒ മാരായ അൻവർ, വിവേക്, ബിനുകുമാർ, അരുൺ, വനിതാ സി.പി.ഒ മാരായ ജാസ്മിൻ, റീജ എന്നിവതടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.