​'േപരൂർക്കട സർക്കാർ ആശുപത്രിയുടെ ശോച്യാവസ്​ഥ പരിഹരിക്കണം'

തിരുവനന്തപുരം: പേരൂർക്കട സർക്കാർ ആശുപത്രിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് പേരൂർക്കട ഗവൺമ​െൻറ് ജില്ലാ മോഡൽ ആശുപത്രി സംരക്ഷണ സമിതി പ്രസിഡൻറ് പേരൂർക്കട രവി. ജില്ലാ മോഡൽ ആശുപത്രിയായി ഉയർത്തിയെങ്കിലും പല സൗകര്യങ്ങളും ആശുപത്രിയിൽ ഇല്ല. സ്കാനിങ് ഡോക്ടർ ഇല്ലാത്തതിനാൽ ഇൗ വിഭാഗം അടച്ചിട്ടിരിക്കുകയാണ്. ഉച്ചക്ക് ശേഷം ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് എക്സ്റേ സംവിധാനമില്ല. ലബോറട്ടറിയിൽ ടെക്നീഷ്യൻ ഇല്ല. കഴിഞ്ഞ ഒരു വർഷമായി ആശുപത്രിക്ക് സൂപ്രണ്ടില്ല. ജനറൽ മെഡിസിനും സർജറിക്കും കാഷ്വാലിറ്റിയിലും വേണ്ടത്ര ഡോക്ടർമാരില്ല. ആകെയുള്ളത് മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ്. ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.