ശാസ്താംകോട്ട: അഞ്ചംഗ അന്തർസംസ്ഥാന മോഷണസംഘത്തിലെ മൂന്നുപേരെ ശാസ്താംകോട്ട എക്സൈസ് വാഹനപരിശോധനക്കിടെ പിടികൂടി. ഇവരിൽനിന്ന് 300 ഗ്രാം കഞ്ചാവും 37000 രൂപയും സ്വർണം പൂശിയ ദേവീവിഗ്രഹവും അടക്കം നിരവധി സാധനങ്ങൾ കസ്റ്റഡിയിലെടുത്തു. എറണാകുളം പറവൂർ പൊൻതുള്ളി പറമ്പിൽ അരുൺ (24), മടത്തറ ഒഴുകുപാറയിൽ സന്തോഷ് (27), കരുനാഗപ്പള്ളി തൊടിയൂർ മനുഭവനിൽ അനിൽകുമാർ (25) എന്നിവരും ഇവർ സഞ്ചരിച്ച കാറുമാണ് മൈനാഗപ്പള്ളി കല്ലുകടവ് പാലത്തിനുസമീപം ബുധനാഴ്ച സന്ധ്യയോടെ പിടികൂടിയത്. സംഘാംഗങ്ങളായ രണ്ടുപേർ ഒാടി രക്ഷപ്പെട്ടു. വിദേശനാണയങ്ങൾ, 20 കിലോ തൂക്കം വരുന്ന ഇന്ത്യൻ നാണയങ്ങൾ, ലാപ്ടോപ്, മൊബൈൽ േഫാണുകൾ, ആറ് കൂളിങ് ഗ്ലാസുകൾ എന്നിവയും വാതിലുകൾ പൊളിക്കാനുപയോഗിക്കുന്ന കമ്പിപ്പാരയും പിടിച്ചെടുത്തു. എറണാകുളം പറവൂർ ദേവീക്ഷേത്രത്തിെല വിഗ്രഹം മോഷ്ടിച്ചത് തങ്ങളാെണന്ന് ഇവർ എക്സൈസ് സംഘത്തോട് സമ്മതിച്ചതായി അറിയുന്നു. എക്സൈസ് സി.െഎ ഒ. പ്രസാദ്, ഇൻസ്പെക്ടർമാരായ ജി. കൃഷ്ണകുമാർ, വൈശാഖ്, പ്രിവൻറീവ് ഒാഫിസർമാരായ ഷിഹാബ്, ദിലീപ്, ഉണ്ണികൃഷ്ണപിള്ള, സഹിർഷാ, സിവിൽ എക്സൈസ് ഒാഫിസർ അനീഷ്കുമാർ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പരിപാടികൾ ഇന്ന് കൊല്ലം ജില്ലാ സഹകരണ ബാങ്ക് മിനി ഒാഡിറ്റോറിയം: ഇ. കാസിം അനുസ്മരണ യോഗം -വൈകു -4.00 നെടുവത്തൂർ പ്ലാമൂട് ജങ്ഷന് സമീപം: റിങ് റോഡിെൻറ നിർമാണ ഉദ്ഘാടനം, മന്ത്രി ജി. സുധാകരൻ -ഉച്ച. 2.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.