കുളത്തൂപ്പുഴ: ഒാണറേറിയം വൈകിയതിൽ പ്രതിഷേധിച്ച് അംഗൻവാടി ജീവനക്കാർ ശിശുക്ഷേമ സമിതി (ഐ.സി.ഡി.എസ്) ഓഫിസ് ഉപരോധിച്ചു. പുതിയതായി മാറ്റം വാങ്ങിയെത്തിയ ഐ.സി.ഡി.എസ് ഓഫിസറുടെ അനാസ്ഥ നിമിത്തമാണ് വേതനം വൈകുന്നതെന്നത് അംഗൻവാടി ജീവനക്കാർ ആരോപിച്ചു. കുളത്തൂപ്പുഴ, ഏരൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ നൂറുകണക്കിന് അംഗൻവാടി ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. നീണ്ട നേരത്തെ പ്രതിഷേധത്തിനൊടുവിൽ ഐ.സി.ഡി.എസ് ഓഫിസിലെ ജീവനക്കാരുടെ അഭ്യർഥന മാനിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. വിവിധ യൂനിയൻ നേതാക്കളായ ലതിക പൊന്നമ്മ, മിനിറോയ്, ശ്രീലത, സൈബുന്നിസ, പൊന്നി, മിനി എന്നിവർ നേതൃത്വം നൽകി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടു കുളത്തൂപ്പുഴ: തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കൂവക്കാട് ജംങ്ഷന് സമീപം കൂറ്റൻ മരം വീണ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. മരം വൈദ്യുതി ലൈൻ തകർത്തുകൊണ്ട് പാതയ്ക്ക് കുറുകെ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വൈദ്യുതി തൂണും തകർന്ന് നിലം പൊത്തി. സംഭവസമയം സമീപത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. നാട്ടുകാരും പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.