തെരുവുവിളക്കുകൾ കീറാമുട്ടി;​ കൗൺസിലിൽ ഭരണപക്ഷത്തും പ്രതിഷേധം

െകാല്ലം: നഗരത്തിലെ തെരുവുവിളക്കുകളുടെ പരിപാലനം ഭരണനേതൃത്വത്തിന് തലവേദനയായി മാറുന്നു. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണപക്ഷാംഗം തന്നെ വിമർശനവുമായി രംഗത്തുവന്നു. തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന പരാതി കാരണം പൊതുചടങ്ങുകളിൽ പങ്കെടുക്കാനാകാത്ത അവസ്ഥയാണെന്ന് സി.പി.എം പാർലമ​െൻററി പാർട്ടി സെക്രട്ടറി രാജ്‌മോഹനാണ് പൊതുചർച്ചയിൽ പറഞ്ഞത്. തെരുവ് വിളക്കുകൾ സജ്ജമാക്കാൻ പണമാണ് തടസ്സമെങ്കിൽ ത​െൻറ ഓണറേറിയം നൽകാമെന്ന് തൂവനാട്ട് ശശികുമാർ പറഞ്ഞു. വിളക്കുകൾ ഒന്നൊന്നായി മിഴിയടച്ച് നഗരം ഇരുട്ടിൽ മുങ്ങുകയാണെന്ന് പ്രേം ഉഷാർ ആരോപിച്ചു. ഈ പ്രശ്‌നംകാരണം കൗൺസിലർ സ്ഥാനം തന്നെ രാജിെവച്ചാലോയെന്ന് ആലോചിക്കുകയാണെന്ന് മീനാകുമാരി പറഞ്ഞു. പ്രശ്‌നത്തിൽ തങ്ങൾ കുറ്റക്കാരല്ലെന്ന് വോട്ട് ചെയ്ത ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന് അറിയാതെ വിഷമിക്കുകയാണെന്ന് ശാന്തിനി ശുഭദേവൻ പറഞ്ഞു. നിലവിലെ തെരുവ് വിളക്കുകൾ പൂർണമായും മാറ്റി എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. പദ്ധതി നടപ്പാകുന്നതുവരെ പള്ളിമുക്ക് മീറ്റർ കമ്പനിയിൽനിന്ന് നാല് ലക്ഷം രൂപക്ക് എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങാൻ ധാരണയായിട്ടുണ്ട്. നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ കുരീപ്പുഴയിൽ ആധുനിക പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതി‍​െൻറ ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും മേയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.