തിരുവനന്തപുരത്തെ ഹഷീഷ് വേട്ട: സർവിസിൽനിന്ന്​ പുറത്താക്കിയ സബ് ഇൻപെക്ടർ അടിമാലിയിൽ അറസ്​റ്റിൽ

അടിമാലി: കഴിഞ്ഞ മേയ് 25ന് തിരുവനന്തപുരത്ത് 11 കിലോ ഹഷീഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ സർവിസിൽനിന്ന് പുറത്താക്കിയ സബ് ഇൻപെക്ടർ അറസ്റ്റിൽ. രാജാക്കാട് കല്ലോലിക്കൽ വിൻസൻറിനെയാണ് (57) തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനിൽ കുമാറി​െൻറ നേതൃത്വത്തിൽ അടിമാലിയിൽനിന്ന് ചൊവ്വാഴ്ച രാത്രി എേട്ടാടെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ തമ്പുരാൻമുക്ക് ഹീര ആർക്കേടിൽ റിൻസ് (39), തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനൂപ് (34), തൃശൂർ സ്വദേശി ബിനീഷ് കുമാർ എന്നിവരാണ് തിരുവനന്തപുരത്ത് മേയ് 25ന് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ഹഷീഷ് ഓയിൽ എത്തിച്ചത് ഇടുക്കി അടിമാലിയിൽനിന്നാണെന്ന് വിവരം ലഭിച്ചു. ഇതി​െൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം അടിമാലിയിൽ എത്തി. ഹഷീഷ് ഓയിൽ തിരുവനന്തപുരത്ത് എത്തിച്ച വാഹനം അടിമാലി കുരിശുപാറ സ്വദേശി സജിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സജി വാഹനം അടിമാലി സ്വദേശി അഭിജിത്തിന് വിറ്റതാണെന്ന് അറിഞ്ഞു. അഭിജിത്തിൽനിന്ന് ഈ വാഹനം ഇവിടത്തുകാരനായ ഷാജി ദിവസവാടകക്ക് മേയ് 24ന് എടുത്തു. അടിമാലി സ്വദേശി സനീഷി​െൻറ സഹായത്തോടെ ഓയിൽ തിരുവനന്തപുരത്ത് എത്തിച്ച് പ്രതികൾക്ക് കൈ മാറി. ഹഷീഷ് പിടികൂടിയതോടെ കേസിൽനിന്ന് രക്ഷപ്പെടാൻ വാഹനം കൊടുത്തുവിട്ട ഷാജി ചൊവ്വാഴ്ച സനീഷി​െൻറ പേരിൽ വ്യാജ രേഖ ഉണ്ടാക്കാൻ പദ്ധതിയിട്ടു. ഇതിനായി ഇതിൽ വിദഗ്ധനായ മയക്കുമരുന്ന് കേസിലെ പ്രതി വിൻസൻറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഷാജിയുടെ നിർദേശ പ്രകാരം ചൊവ്വാഴ്ച അടിമാലിയിലെ ഒരു ഹോട്ടലിൽ വിൻസൻറ് കരാർ എഴുതുന്നതിനിടെയാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരത്തെ സംഭവത്തിൽ വിൻസൻറിനെ നാലാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. കേസിലെ മുഖ്യകണ്ണികളായ ഷാജിയും സനീഷും ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.