തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ബഡ്‌സ് സ്കൂളുകൾ തുടങ്ങും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും ബഡ്‌സ് സ്കൂളുകൾ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികളുടെ പ്രതിഭ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ മേൽനോട്ടത്തിലുള്ള സ്പെഷൽ സ്കൂളുകൾ സംസ്ഥാനത്ത് വളരെ കുറവാണെന്നും കുടുംബശ്രീ മുഖാന്തരം എല്ലാ ജില്ലയിലും ഭിന്നശേഷി വിദ്യാർഥികളുടെ പുനരധിവാസകേന്ദ്രങ്ങൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. വി.കെ. പ്രശാന്ത് കലാപ്രതിഭകളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. യുവജനോത്സവങ്ങളിൽ വിജയം നേടിയ 11 കലാപ്രതിഭകളെയും ജില്ലയിലെ ഓരോ ഡി.ഇ.ഒയിൽനിന്ന് തെരഞ്ഞെടുത്ത എട്ടുപേരെയുമാണ് ചടങ്ങിൽ ആദരിച്ചത്. ഇൻക്ലൂസീവ് പാരൻറൽ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ അധ്യാപക ഭവനിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് മടവൂർ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ശൈലജ ബീഗം, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ദീപാ മാർട്ടിൻ, വാർഡ് കൗൺസിലർ ജയലക്ഷ്മി, എസ്.എൽ. അനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.