വിഴിഞ്ഞം അഭിമാന പദ്ധതി -മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ പദ്ധതി ജീവനോപാധി നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് നടക്കുന്നത് നാടുകണ്ടതിൽ ഏറ്റവും വലിയ നിർമാണമാണ്. ആദ്യ ഘട്ടത്തില്‍ തീരദേശ റോഡും വെയ്ബ്രിഡ്ജും സൈറ്റ് ഓഫിസും പൂര്‍ത്തിയായി. 565 മീറ്റര്‍ പുലിമുട്ട് നിര്‍മാണം നടക്കുന്നു. ബെര്‍ത്ത് പൈലിങ് തുടങ്ങി. പദ്ധതിക്കാവശ്യമായ 149 ഹെക്ടര്‍ ഭൂമിയില്‍ 95 ശതമാനവും ഏറ്റെടുത്തു. 53 ഹെക്ടര്‍ സ്ഥലം കടല്‍ നികത്തിയെടുത്തു. വീടും ഭൂമിയും നഷ്ടപ്പെട്ട 88 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. അടിമലത്തുറ, കോട്ടപ്പുറം ഭാഗത്തെ 731 കരമടി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരമായി 40.52 കോടിയാണ് നൽകുന്നത്. ഓരോരുത്തര്‍ക്കും 5.60 ലക്ഷം രൂപ ലഭിക്കും. മത്സ്യബന്ധനം നടത്തിയിരുന്ന 2898 പേര്‍ക്ക് 68.89 കോടി രൂപയാണ് ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. വിഴിഞ്ഞത്തി​െൻറ വടക്ക് പ്രദേശത്തുള്ളവരും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നും അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മുഖ്യാതിഥിയായിരുന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അഡ്വ. എം. വിന്‍സ​െൻറ് എം.എല്‍. എ, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, വിഴിഞ്ഞം ഇൻറര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ. ജയകുമാര്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.