അഞ്ചൽ: നിർമാണം പൂർത്തിയാകും മുമ്പ് റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. നാലരക്കോടി രൂപ മുടക്കി നവീകരിക്കുന്ന ഏറം-അഗസ്ത്യക്കോട് റോഡിൽ കോമളം മുട്ടോണത്ത് കലുങ്കിനോട് ചേർന്ന് റോഡ് സൈഡ് പാറ കെട്ടി ഉയർത്തിയിരുന്ന ഭാഗമാണ് തകർന്നത്. രണ്ടര മീറ്റർ ഉയരത്തിലാണ് പാറയടുക്കി ഉയർത്തിയിരുന്നത്. നിർമാണത്തിെൻറ ആദ്യഘട്ടത്തിൽ തന്നെ ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടുകാർ കരാറുകാരോട് പ്രതിഷേധിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എത്തി എസ്റ്റിമേറ്റ് പ്രകാരം പണി നടത്തിക്കാമെന്ന് നാട്ടുകാർക്ക് അന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പുകളൊന്നും പാലിക്കാതെയാണ് തുടർന്ന് പണി നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് വശങ്ങളിലെ ചില പുരയിടക്കാരെ സംരക്ഷിക്കുന്ന രീതിയിലാണ് റോഡിെൻറ വീതി കൂട്ടിയതെന്നും ആരോപണമുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിയും പക്ഷപാതവും നടന്നിട്ടുണ്ടെന്നും ഇതിനെതിരെ പൊതുമരാമത്ത് വകുപ്പിെൻറ അഞ്ചൽ ഓഫിസ് ഉപരോധം ഉൾപ്പെടെ സമരപരിപാടി നടത്തുമെന്നും നാട്ടുകാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.