കശുവണ്ടി മേഖലയിലെ തൊഴിൽ സ്​തംഭനം: 'മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം പ്രഹസനം'

കൊല്ലം: കശുവണ്ടി മേഖലയിലെ തൊഴിൽസ്തംഭനത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് വിളിച്ചുചേർത്ത യോഗം പ്രഹസന്നമായിരുെന്നന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. സർക്കാറിന് കശുവണ്ടി മേഖലയിൽ ഇതുവരെ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല. ഇതേതുടർന്ന് കശുവണ്ടി വ്യവസായികളും പിന്നാക്കം പോയിരിക്കുകയാണ്. ചെറുകിട ഇടത്തരം കശുവണ്ടി വ്യവസായികൾക്ക് ബാങ്കുകളിൽനിന്ന് ലഭിച്ചുക്കൊണ്ടിരുന്ന വ്യവസായം ലോൺ നൽകാത്ത അവസ്ഥയിലാണ്. അതീവ ഗൗരവ സാഹചര്യം കശുവണ്ടി മേഖലയിൽ നിലനിൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷിനേതാക്കളും തിരുവനന്തപുരത്തും കൊല്ലത്തും ചർച്ചകൾ നടത്തി തൊഴിലാളികളെ കബളിപ്പിക്കുന്നതല്ലാതെ വ്യവസായത്തെ രക്ഷിക്കാനുള്ള ഒരുപദ്ധതിയും നടപ്പൽ വരുത്തുന്നില്ലെന്ന് എം.പി കുറ്റപ്പെടുത്തി. പരിപാടികൾ ഇന്ന് വെള്ളയിട്ടമ്പലം ജങ്ഷൻ: മുസ്ലിം എജുക്കേഷനൽ ഫ്രണ്ട് റമദാൻ റിലീഫ് വസ്ത്രവിതരണവും അന്നദാനവും -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.