സ്നേഹസംഗമം

പത്തനാപുരം: സ​െൻറ് സ്റ്റീഫന്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂര്‍വവിദ്യാർഥികളുടെ നടന്നു. സ്കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പുതിയ തലമുറക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും കാരുണ്യത്തി​െൻറ കൈത്താങ്ങ് നല്‍കാനും പൂര്‍വവിദ്യാർഥി സംഗമങ്ങള്‍ വഴി കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ജെ.എല്‍. നസീര്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.എല്‍.എ, റവ.യൗനാന്‍ ശാമുവേല്‍, എസ്. വേണുഗോപാല്‍, ബാബു മാത്യു, ഫാ.കെ.എ. എബ്രഹാം, ഫാ.കെ.വി. പോള്‍, എം. ഷേഖ് പരീത്, സാം ചക്കാട്, എം.ബാദുഷഖാന്‍, ജി.ദീലിപ് കുമാര്‍, പി.പി. ജോണ്‍സണ്‍, അലക്സ് ഡാനിയേല്‍, റഹ്മത്ത് ദീലിപ് എന്നിവര്‍ പങ്കെടുത്തു. വിവിധ ക്വിസ് മത്സരങ്ങളില്‍ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. പ്രീ പ്രൈമറി ഉദ്ഘാടനം കൊട്ടാരക്കര: പൂവറ്റൂർ എൽ.പി.എസിൽ പുതിയതായി ആരംഭിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ നിർവഹിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി അധ്യക്ഷതവഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ദീപയും ഭാഷ-ഗണിത-ശാസ്ത്ര ലാബുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആർ. രശ്മിയും, സ്റ്റേജ് സമർപ്പണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. രാജേഷും, പൂവറ്റൂർ ജനകീയ വയനശാല നൽകിയ ബുക്കുകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം കെ. ചന്ദ്രകുമാരിയും, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സമർപ്പണം ആർ. ശ്രീജയും കളികോപ്പുകളുടെ സമർപ്പണം പൂവറ്റൂർ സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. 92 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആദ്യമായിയാണ് ആരംഭിച്ചിരിക്കുന്നത്. ജീർണതയിലായിരുന്ന സ്കൂളിനെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടി സ്കൂൾ സംരക്ഷണസമിതിയുടേയും പൂർവവിദ്യാർഥി കൂട്ടായ്മയുടേയും നേതൃത്വത്തിലാണ് മുൻകൈയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.