കുട്ടികൾ ഏറെയുണ്ട്​ ഇൗ സർക്കാർ സ്​കൂളിൽ അസൗകര്യങ്ങളും

കുണ്ടറ: ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്കൂളിനാണ് മധുരവും കയ്പ്പും ഒന്നിച്ച് നുകരേണ്ടിവരുന്നത്. ഈ വർഷവും കൂട്ടികളുടെ എണ്ണം വർധിച്ചു. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ രണ്ട് പതിറ്റാണ്ടായി മുന്നിൽ നിൽക്കുകയാണ് ഈ സർക്കാർ വിദ്യാലയം. ഇരുപത് വർഷം മുമ്പ് ദേശീയ പാതയോരത്തെ ഈ വിദ്യാലയം അടച്ചുപൂട്ടാനും ബാറിന് കൈമാറാനും ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനിടെ സ്കൂളിൽ ഒരു സമ്മേളനത്തിനെത്തിയ കവി കുരീപ്പുഴ ശ്രീകുമാറി​െൻറ ശ്രദ്ധയിൽ ഈ വാർത്ത എത്തുകയും അദ്ദേഹത്തി​െൻറ 'സ്കൂൾ ബാർ' എന്ന പ്രശസ്തകവിതക്ക് കാരണമാവുകയും ചെയ്തിരുന്നു. തുടർന്ന് അന്നത്തെ പി.ടി.എയുടെ മുൻകൈയിൽ രൂപവത്കരിച്ച സ്കൂൾ സംരക്ഷണസമിതിയും മറ്റും നടത്തിയ ഇടപെടൽ സ്കൂളിനെ മികവി​െൻറ കേന്ദ്രമാക്കി ഉയർത്തി. സ്കൂളിലെത്തുന്ന മുഴുവൻ അധ്യാപകരും അവരുടെ ശമ്പളത്തിൽനിന്ന് ഒരു ഭാഗം പ്രതിമാസം സ്കൂൾ പ്രവർത്തനത്തിന് ചെലവാക്കുന്ന മാതൃകയും ഇവിടെയുണ്ട്. പ്രീൈപ്രമറി മുതൽ ഏഴാം ക്ലാസുവരെ ഇവിടെ 628 കുട്ടികളാണ് പഠിക്കുന്നത്. 28 ക്ലാസ് മുറികൾ വേണ്ടിടത്ത് ആകെയുള്ള 24 എണ്ണമാണ്. ഇതിൽ ഒരു മുറി ഓഫിസും മറ്റൊന്ന് സ്റ്റാഫ് റൂമുമാണ്. ലാബ്, ലൈബ്രറി എന്നിവക്ക് സൗകര്യമില്ല. ൈപ്രമറി ക്ലാസുകളിൽ പോലും നാൽപത് മുതൽ അമ്പത്തിയഞ്ച് വരെ കുട്ടികളാണ് പഠിക്കുന്നത്. ചില ക്ലാസുകളിൽ അറുപതിലധികം കുട്ടികളാണുള്ളത്. ക്ലാസുകൾ സുഗമായി നടക്കണമെങ്കിൽ പത്ത് ക്ലാസ് മുറികൾ കൂടി വേണം. കഴിഞ്ഞ പത്ത് വർഷമായി സ്കൂൾ പി.ടി.എയും അധ്യാപകരും ഇതിനായി ജനപ്രതിനിധികളെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെയും കെട്ടിടം യാഥാർഥ്യമായിട്ടില്ല. ഇടം പദ്ധതിയിൽ ഉൾപ്പെടുത്തി മന്ത്രി മേഴ്സിക്കുട്ടിയമ്മ തുക അനുവദിച്ചെന്ന് അറിയിച്ചതിനെതുടർന്ന് സ്കൂൾ വികസനസമിതി കെട്ടിടത്തി​െൻറ പ്ലാനും മറ്റും നൽകിയിരുന്നു. എന്നാൽ ഒരുവർഷം തികഞ്ഞിട്ടും നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.