കിഴക്കേകോട്ട-ചാല-കിള്ളിപ്പാലം റോഡിന് 3.30 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കിഴക്കേകോട്ട-ചാല-കിള്ളിപ്പാലം റോഡിന് 3.30 കോടിരൂപയുടെ ഭരണാനുമതി ലഭ്യമായതായി വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. ഓട നിർമിച്ച് റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമായാലുടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും. ബീമാപള്ളി-പൂന്തുറ റോഡിന് രണ്ടുകോടി രൂപയുടെയും അമ്പലത്തറ-പൂന്തുറ റോഡിന് 1.7 രൂപയുടെയും ഭരണാനുമതി ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്. തകർന്നുകിടക്കുന്ന അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിന് ഭരണാനുമതി ലഭ്യമാകുന്നതിന് നാലുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പ് സർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്. 2.25 കോടിരൂപ ചെലവഴിച്ച് നിർമിക്കുന്ന ആയുർവേദ കോളജ്-കുന്നുംപുറം റോഡി​െൻറ പ്രവൃത്തി പുരോഗമിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന പെരുനെല്ലി, വള്ളക്കടവ് പാലങ്ങളുടെ നിർമാണപ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.