പുതിയ ബസ്​ വാങ്ങാൻ താൽപര്യമില്ലാതെ കെ.എസ്​.ആർ.ടി.സി കിഫ്​ബി സഹായം സ്വീകരിക്കാതെ മാനേജ്​മെൻറ്​

തിരുവനന്തപുരം: പുതിയ 900 ഡീസൽ ബസുകൾ വാങ്ങാൻ കിഫ്ബി 324 കോടി അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും കെ.എസ്.ആർ.ടി.സിക്ക് താൽപര്യമില്ല. പലിശയടക്കം ഒഴിവാക്കി ഉദാരമായ തിരിച്ചടവ് വ്യവസ്ഥകളാണ് കിഫ്ബി മുന്നോട്ടുവെച്ചിട്ടുള്ളതെങ്കിലും സഹായം സ്വീകരിക്കാതെ ഒളിച്ചുകളിക്കുകയാണ് മാനേജ്മ​െൻറ്. ബജറ്റ് നിർദേശ പ്രകാരം 900 സി.എൻ.ജി ബസുകൾ വാങ്ങുന്നതിനാണ് ആദ്യം അനുമതി നൽകിയിരുന്നത്. എന്നാൽ സാേങ്കതികപ്രശ്നങ്ങൾ കാരണം 900 ഡീസൽ ബസുകളായി അനുമതി ഉത്തരവ് ഭേദഗതിചെയ്തിരുന്നു. കാര്യങ്ങൾ ഇത്രയും അനുകൂലമായിട്ടും കെ.എസ്.ആർ.ടി.സി ഇതുവരെയും ടെൻഡർ നടപടികളിലേക്ക് നീങ്ങിയിട്ട് പോലുമില്ല. ഇൗ ഉദാസീനതയുടെ പ്രത്യാഘാതം നേരിേടണ്ടിവരുന്നത് ഡിപ്പോകളും ഒാപറേറ്റിങ് സ​െൻററുകളുമാണ്. പഴയ ബസുകൾ സർവിസിന് അയക്കുന്നതിനാൽ വഴിയിലാകുന്നതും ഷെഡ്യൂൾ മുടങ്ങുന്നതും പതിവാണ്. സാധാരണ വർഷാവർഷം പുതിയ ബസുകളെത്തുേമ്പാൾ പഴയ ബസുകൾ നീക്കംചെയ്യുകയാണ് പതിവ്. എന്നാൽ പുതിയ ബസുകളെത്താത്തതിനാൽ ക്ഷമതയില്ലാത്ത ബസുകൾ സർവിസിന് അയക്കാൻ ഡിപ്പോ അധികൃതരും നിർബന്ധിതരാവുകയാണ്. ഒാർഡിനറി ബസുകളുടെ കാര്യത്തിൽ മാത്രമല്ല നിലവിലെ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സൂപ്പർ ഫാസ്റ്റ് അടക്കം സർവിസുകൾ അഞ്ച് വർഷം പൂർത്തിയായാൽ അവയെ ലിമിറ്റഡ് സ്റ്റോപ്, ഒാർഡിനറി സർവിസുകളാക്കി മാറ്റംവരുത്തി പുതിയ പെർമിറ്റ് നേടി നിരത്തിലെത്തിക്കുകയാണ് സാധാരണ കെ.എസ്.ആർ.ടി.സി െചയ്യുന്നത്. പുതിയ ബസെത്താത്തതിനാൽ ഇതിനും സാധിക്കുന്നില്ല. ബസുകൾ വാടകെക്കടുത്ത് സർവിസ് നടത്തുന്നതാണ് ലാഭകരമെന്നാണ് മാനേജ്മ​െൻറ് നിലപാട്. മാത്രമല്ല, കിഫ്ബി സഹായം സ്വീകരിച്ചാൽ തിരിച്ചടക്കേണ്ടിവരുമെന്നും ഉള്ള ബസുകൾ നന്നാക്കി ഉപയോഗിക്കലാണ് ഇപ്പോൾ അനുയോജ്യമെന്നുമാണ് മാനേജ്മ​െൻറുമായി ബന്ധെപ്പട്ടവർ പറയുന്നത്. എന്നാൽ ബസ് വാടകക്കെടുക്കുന്നതിനോട് അനുകൂല നിലപാടല്ല സർക്കാറിനുള്ളത്. പ്രത്യേകിച്ചും വാടക സ്കാനിയകൾ വരുത്തിയ കടുത്ത ബാധ്യതകളുടെ പശ്ചാത്തലത്തിൽ. ഇതിനിടെ കിഫ്ബി സഹായം സ്വീകരിച്ച് പുതിയ ബസുകൾക്കായുള്ള നടപടി തുടങ്ങണമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറിയും മാനേജ്െമൻറിനോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വാങ്ങലുകൾക്കും ഇടപാടുകൾക്കുമെല്ലാം കർശനമാനദണ്ഡങ്ങളും നിരീക്ഷണങ്ങളുമാണുള്ളത്. സ്വതന്ത്രമായി ഫണ്ട് വിനിയോഗിക്കാനാകില്ല. ഇതാണ് മാനേജ്മ​െൻറി​െൻറ ടെൻഡർ വൈമുഖ്യത്തിന് കാരണമായി തൊഴിലാളികളും ഒരുവിഭാഗം ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.