മണക്കാട് വലിയ പള്ളിയില്‍ വേവുന്നത് സൗഹാര്‍ദത്തി​െൻറ നോമ്പ് കഞ്ഞി

ഒരുനാടിനാകെ സൗഹൃദസന്ദേശം പകര്‍ന്ന് നോമ്പ് കഞ്ഞി നല്‍കുകയാണ് മണക്കാട് വലിയപള്ളി. അരനൂറ്റാണ്ട് കാലത്തിലേറെ ചരിത്രം പറയുന്ന ജമാഅത്തിലെ നോമ്പ് കഞ്ഞി ഇതര സമുദായങ്ങള്‍ക്കും പ്രിയപ്പെട്ടതാണ്. പ്രഭാതനമസ്കാരം കഴിഞ്ഞ് തുടങ്ങുന്ന കഞ്ഞിയുടെ പണികള്‍ വൈകീട്ട് വരെ തുടരും. ഇത്തവണ വിവിധതരത്തിലുള്ള നോമ്പ് കഞ്ഞിയാണ് വലിയപള്ളിയില്‍ ഒരുങ്ങിയത്. മലക്കറിക്കഞ്ഞി, ഇറച്ചിക്കഞ്ഞി, മസാലക്കഞ്ഞി, സാദാകഞ്ഞി എന്നിങ്ങനെ വിവിധ തരത്തിലുള്ള കഞ്ഞികളാണ് ഒരുങ്ങുന്നത്. കഞ്ഞിയിലെ വൈവിധ്യങ്ങള്‍ അറിഞ്ഞ് കൂടുതല്‍ പേരാണ് കഞ്ഞി കുടിക്കാനായി പള്ളിയില്‍ എത്തുന്നത്. മുമ്പ് മഞ്ഞള്‍ പൊടിയും തേങ്ങയും അരിയും ഉപയോഗിച്ച് തയാറാക്കിയിരുന്ന കഞ്ഞിക്ക് പകരം ഇന്ന് ഇഞ്ചി, പച്ചമുളക്, തക്കാളി, മല്ലിയില, പുതിനയില, കുരുമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചുക്ക്, ജീരകം, ഉലുവ, കടുക്, വറ്റല്‍മുളക്, എലക്ക, പട്ട, ഗ്രാമ്പു, തേങ്ങ, അണ്ടിപ്പരിപ്പ്, നെയ്യ്, മില്‍ക്ക്മേയ്ഡ് തുടങ്ങി നാൽപതിലധികം വിഭവങ്ങള്‍ ചേർത്താണ് തയാറാക്കുന്നത്. മേന്‍പൊടിയായി ഇറച്ചി, കപ്പ, പയര്‍, കടല, പച്ചക്കറികള്‍ തുടങ്ങിയവ ഒരോ ദിവസവും ചേര്‍ക്കുന്നതോടെ കൂടുതല്‍ രുചികരമായി മാറും. വള്ളക്കടവ് ബിലാല്‍ നഗര്‍ സ്വദേശി മാഹീ​െൻറ നേതൃത്വത്തിലാണ് എഴ് വര്‍ഷമായി പള്ളിയില്‍ നോമ്പ് കഞ്ഞി െവച്ച് വരുന്നത്. 80 കിലോ അരി ഉപയോഗിക്കും. സ്വന്തമായി കാറ്ററിങ് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും നോമ്പ് 30 ദിവസവും ഇത് മാറ്റി െവച്ച് മാഹീന്‍ പള്ളിയില്‍ കഞ്ഞിവെക്കാന്‍ എത്തുന്നുണ്ട്. അഞ്ചിലധികം സഹായികളും ഉണ്ട്. വെകുന്നേരത്തോടെ വിതരണം തുടങ്ങുന്ന കഞ്ഞി വാങ്ങാനായി നാനാജാതി മതസ്ഥര്‍ പാത്രങ്ങളുമായി എത്തുന്നത് തന്നെ മണക്കാട് വലിയ പള്ളിയിലെ സൗഹാര്‍ദത്തി​െൻറ നേര്‍ക്കാഴ്ചകളാകുന്നു. കഞ്ഞിക്ക് പുറമേ അവസാനപത്തില്‍ അത്താഴമൊരുക്കുന്നതും മാഹീ​െൻറ നേതൃത്വത്തിലാണ്. രുചികരമായ മട്ടന്‍കറിയും നെയ്ചോറും ഉൾപ്പെടെയുള്ള ഭക്ഷണപദാർഥങ്ങളും അത്താഴത്തിന് ഒരുങ്ങുന്നു. എം. റഫീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.