കൊല്ലം: സംസ്ഥാന സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കശുവണ്ടി വികസന കോര്‍പറേഷന്‍ പുതിയതായി 500 തൊഴിലാളികള്‍ക്ക് ശനിയാഴ്ച നിയമനഉത്തരവ് നല്‍കും. ഇളമ്പള്ളൂരിലെ കോര്‍പറേഷന്‍ ഫാക്ടറി അങ്കണത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉത്തരവുകള്‍ കൈമാറും. കോര്‍പറേഷെൻറ 30 ഫാക്ടറികളിലായാണ് പുതിയ തൊഴിലാളികളെ നിയമിച്ചിട്ടുള്ളത്. സര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികവേളയില്‍ 1050 തൊഴിലാളികള്‍ക്ക് കോര്‍പറേഷന്‍ നിയമന ഉത്തരവ് നല്‍കിയിരുന്നു. കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ തൊഴിലാളികളുടെ മക്കളില്‍ എം.ബി.ബി.എസ്, എന്‍ജിനീയറിങ്, ഐ.ഐ.ടി, എന്‍.ഐ.ടി പഠനം നടത്തുന്നവര്‍ക്കുള്ള ധനസഹായവും പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡും സംസ്‌കരണ മികവിന് ഫാക്ടറികള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.