ചവറ: ശങ്കരമംഗലത്ത് മിനി സിവിൽ സ്റ്റേഷെൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 5.71 കോടി രൂപ ചെലവഴിച്ചാണ് ബഹുനിലമന്ദിരം നിർമിച്ചത്. ഇതോടെ പലയിടത്തായി സ്ഥിതിചെയ്യുന്ന സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിൽ എത്തും. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എൻ. വിജയൻ പിള്ള എം.എൽ.എ, മുൻ മന്ത്രി ഷിബു ബേബിജോൺ എന്നിവർ പങ്കെടുക്കും. സൗരോര്‍ജ വൈദ്യുതി കേന്ദ്രം ഉദ്ഘാടനം ചെയ്തു (ചിത്രം) കൊല്ലം: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ സൗരോര്‍ജ വൈദ്യുതോൽപാദാന കേന്ദ്രം ജി.എസ്. ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോളാര്‍ വൈദ്യുതി യൂനിറ്റ് സ്ഥാപിക്കുക വഴി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വേറിട്ടമാതൃകയാണ് നാടിന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ പാനലുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന സബ്‌സിഡി പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. അനെര്ട്ടിെൻറ സാങ്കേതിക സഹായത്തോടെ ദിവസേന 40 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സോളാര്‍ പാനലുകളാണ് ബ്ലോക്ക് ഓഫിസില്‍ സജ്ജമാക്കിയത്. 20 യൂനിറ്റിലധികം വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാനും പഞ്ചായത്തിന് സാധിക്കും. ഇതിനായി എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര സ്‌കൂട്ടറുകളുടെ വിതരണം ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രേമചന്ദ്രന്‍ ആശാനും അംഗൻവാടികളിലെ റഫറന്‍സ് ലൈബ്രറികള്‍ക്കുവേണ്ട പുസ്തകങ്ങളുടെയും അലമാരകളുടെയും വിതരണം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡൻറ് മായ സുരേഷും നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ 23 പേര്‍ക്കാണ് സൈഡ് വീലോടു കൂടിയ സ്‌കൂട്ടറുകള്‍ നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എസ്. ലൈല, വിജയശ്രീ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. ഗിരികുമാര്‍, പ്രഫ. വി.എസ്. ലീ, ആശാദേവി, സിന്ധു അനി, ശ്രീജ ഹരീഷ്, ജോണ്‍ മാത്യു, മൈലക്കാട് സുനില്‍, ബി.ഡി.ഒ പി.കെ. ശരത്ചന്ദ്രകുറുപ്പ്, ചൈല്‍ഡ് െഡവലപ്മെൻറ് പ്രോജക്ട് ഓഫിസര്‍ ജിഷിത എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.