തിരുവനന്തപുരം: രണ്ട് വർഷത്തിന് ശേഷം ചിരിച്ചും തമാശ പറഞ്ഞും കെ.എം. മാണിയും സംഘവും വീണ്ടും യു.ഡി.എഫ് യോഗത്തിലെത്തി. പ്രതിപക്ഷനേതാവിെൻറ ഒൗദ്യോഗിക വസതിയായ കേൻറാൺമെൻറ് ഹൗസിൽ വീണ്ടും കെ.എം. മാണിയുടെ പൊട്ടിച്ചിരി മുഴങ്ങി. ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിെച്ചന്നാരോപിച്ച് 2016 ആഗസ്റ്റിലാണ് കേരള കോൺഗ്രസ് മുന്നണിവിട്ടത്. ചരൽകുന്നിൽ ചേർന്ന പാർട്ടി ക്യാമ്പിലായിരുന്നു തീരുമാനം. ഇപ്പോൾ രാജ്യസഭാ സീറ്റ് സ്വന്തമാക്കിയാണ് മുന്നണിയിലേക്കുള്ള മടങ്ങിവരവ്. കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം രാവിലെ ചേർന്നാണ് യു.ഡി.എഫിെൻറ ഭാഗമാകാൻ തീരുമാനിച്ചത്. തുടർന്ന് കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി തുടങ്ങിയവരുടെ നേതൃത്വത്തിൽ എം.എൽ.എമാരടക്കം യു.ഡി.എഫ് യോഗം നടക്കുകയായിരുന്ന കേൻറാൺമെൻറ് ഹൗസിലെത്തി. അവിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വേങ്ങര, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് പിന്തുണ നൽകിയെങ്കിലും കോൺഗ്രസ് നേതാക്കളോട് അകലംപാലിച്ചു. കേന്ദ്രത്തിൽ യു.പി.എയുടെ ഭാഗമാകുകയും ചെയ്തു. ഇടക്കാലത്ത് ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന സൂചന വന്നിരുെന്നങ്കിലും പി.ജെ. ജോസഫ് വിഭാഗത്തിെൻറ എതിർപ്പിനെ തുടർന്ന് തിരുമാനമെടുക്കാൻ കഴിഞ്ഞില്ല. സി.പി.െഎയും വി.എസ്. അച്യുതാനന്ദനും മാണിക്കെതിരെ നിലപാട് സ്വീകരിച്ചു. ഇതേസമയം, കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം തദ്ദേശസ്ഥാപനങ്ങളിൽ സി.പി.എമ്മുമായി സഹകരിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് 26 മാസത്തിനുശേഷം കോണ്‍ഗ്രസ് നയിക്കുന്ന ജനാധിപത്യചേരിയിലേക്ക് കടന്നുവരുന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. എന്നും ജനാധിപത്യത്തിനും പൗരാവകാശത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലയുറപ്പിക്കുന്ന പാരമ്പര്യമാണ് കേരള കോൺഗ്രസിലുള്ളത്. രാജ്യത്തിെൻറ മതേതര സംവിധാനത്തെ കടപുഴകുന്ന വ്യവസ്ഥയെ പ്രതിരോധിക്കുകയാണ് ജനാധിപത്യവിശ്വാസിയുടെ ധര്‍മം. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിെൻറ ഭാഗമായാണ് മുന്നണിയിലേക്ക് മടങ്ങിയെത്തുന്നത് -അദ്ദേഹം പറഞ്ഞു. 1982ൽ ഇടതു മുന്നണി വിട്ടാണ് കെ.എം. മാണിയുടെ കേരള കോൺഗ്രസ് യു.ഡി.എഫിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.