അനുശോചിച്ചു

ATTN -must.... കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കൊല്ലം താലൂക്ക് പ്രസിഡൻറ്, കർബല ട്രസ്റ്റ് കൗൺസിൽ അംഗം, മൈലാപ്പൂര് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഹാജി മൈലാപ്പൂര് നൂറുദ്ദീൻ വൈദ്യരുടെ നിര്യാണത്തിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി . യോഗം സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ആസാദ് റഹിം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മേക്കോൺ അബ്ദുൽ അസീസ്, എം.എ. സമദ്, പാങ്ങോട് ഖമറുദ്ദീൻ മൗലവി, എ.കെ. ഉമർ മൗലവി, വൈ.എം. ഹനീഫാ മൗലവി, എസ്. നാസർ കൊല്ലം എന്നിവർ സംസാരിച്ചു. കാറ്റും മഴയും; മരം വീണ് കാർ തകർന്നു (ചിത്രം) മയ്യനാട്: ശക്തമായ കാറ്റിലും മഴയിലുംപെട്ട് മുകളിലേക്ക് മരം വീണ് കാർ തകർന്നു. മയ്യനാട് താന്നി ക്ഷേത്രവളപ്പിൽ നിന്നിരുന്ന മരമാണ് കാറിന് മുകളിലേക്ക് കടപുഴകിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതേമുക്കാലോടെ താന്നി സ്വദേശി തുളസീധര​െൻറ കാറിനുമുകളിലേക്കാണ് മരം വീണത്. സംഭവസമയം കാറിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. താന്നി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവന്ന ശേഷം പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. ഉദ്യോഗസ്ഥർ കാര്യക്ഷമതയോടെ പ്രവർത്തിക്കണം - എം.എൽ.എ (ചിത്രം) ചവറ: സർക്കാറി​െൻറ വികസനപ്രവർത്തനങ്ങൾക്ക് ഫയലുകൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥർ കാര്യക്ഷമതയോെട പ്രവർത്തിക്കണമെന്ന് എൻ. വിജയൻപിള്ള എം.എൽ.എ. നീണ്ടകര താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ കാൻസർ സ​െൻററി​െൻറ പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എട്ട് മാസം കൊണ്ട് കെട്ടിടത്തി​െൻറ നിർമാണം പൂർത്തീകരിക്കും. രണ്ട് വർഷം കൊണ്ട് 200 കോടി രൂപയുടെ വികസനമാണ് ചവറയിൽ നടപ്പാക്കുന്നത്. നീണ്ടകര താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 46 കോടി രൂപയുടെ വികസന അനുമതി ആയെന്നും എൻ. വിജയൻപിള്ള പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിപ്പിള്ള അധ്യക്ഷത വഹിച്ചു. കെ.എ. നിയാസ്, എസ്. മായ, ബിന്ദു കൃഷ്ണകുമാർ, വിജയകുമാരി, ബിന്ദു സണ്ണി, എൻ. മോഹൻലാൽ, ഷീല, മോളി ഭവിയൻ, എം. നെപ്പോളിയൻ, ജി. സേതുനാഥൻ പിള്ള, കൊല്ലം ശേഖർ, കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ വി.ഐ. നസീം, മെഡിക്കൽ ഓഫിസർ ഡോ. റുബൈദത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.