കൊട്ടാരക്കര കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് പിടിയിൽ

കൊട്ടാരക്കര: പ്രദേശത്തെ ക്ഷേത്രങ്ങളും പള്ളികളും കടകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല ഇടമൺ-34 ചരുവിള പുത്തൻ വീട്ടിൽ സുരേഷ് (33) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് പ്രതി മോഷണമുതലുമായി പിടിയിലായത്. നേരത്തേ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കഴിഞ്ഞമാസം ജയിൽമോചിതനായശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിലവിൽ കേസുണ്ട്. കൊട്ടാരക്കര ചന്തമുക്കിലുള്ള പെന്തക്കോസ്ത് ആരാധനാലയത്തിലും മൈലം സ​െൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ വക കുരിശടി, ഡിവൈൻ മേഴ്സി മലങ്കര കാത്തലിക് പള്ളി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ദേവസ്വം ബോർഡ് അധീനതയിലുള്ള ഭരണിക്കാവ് ക്ഷേത്രം ഓഫിസ് കുത്തിത്തുറന്ന് 12,000 രൂപ മോഷണം നടത്തിയതും കൊട്ടാരക്കര െറയിൽവേ സ്റ്റേഷൻ ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിൽ എേട്ടാളം കടകളിലും വീടുകളിലും സഹകരണ രജിസ്ട്രാറുടെ ഓഫിസിലും മോഷണശ്രമം നടത്തിയതും ഇയാളാണ്. പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു . കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോക​െൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി ജെ. ജേക്കബി​െൻറ നേതൃത്വത്തിൽ സി.ഐ ഒ.എ. സുനിൽ, എസ്.ഐ സി.കെ. മനോജ്, അഡീഷനൽ എസ്.ഐ അരുൺ, എ.എസ്.ഐമാരായ അജയകുമാർ, അനിൽകുമാർ, എസ്.ഐ മണിയൻപിള്ള, സി.പി.ഒമാരായ വിനോദ്, വിനോദ് കെ. തോമസ്, ഗോപകുമാർ, ഹോചിമിൻ, അജിത്കുമാർ, സുനിൽകുമാർ, ജയൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. വൃക്ഷത്തൈ വിതരണം കുന്നിക്കോട് : സി.പി.എം വിളക്കുടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കുന്നിക്കോട് ഗവ.എല്‍.പി സ്കൂളിലെ കുട്ടികള്‍ക്കാണ് തൈകള്‍ നല്‍കിയത്. ആവണീശ്വരം സര്‍വിസ് സഹകരണബാങ്ക് പ്രസിഡൻറ് സി. സജീവന്‍ ഉദ്ഘാടനം ചെയ്തു. രാജശേഖരന്‍പിള്ള അധ്യക്ഷതവഹിച്ചു. എം.എസ്. സുധ, വഹാബ് കുന്നിക്കോട്, അജി, നൗഷാദ്, മുഹമ്മദ് അനീസ്, രാജേശ്വരി, പ്രസന്ന, സബീന, റഹീം എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതിദിനാചരണം പത്തനാപുരം : സ​െൻറ് സ്റ്റീഫന്‍സ് ഹൈസ്കൂളി​െൻറ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം മൗണ്ട് താബോര്‍ ദയറാ സെക്രട്ടറി റവ. ബഞ്ചമിന്‍ മാത്തന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികള്‍ പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു. പി.ടി.എ പ്രസിഡൻറ് ജെ.എല്‍. നസീര്‍ അധ്യക്ഷതവഹിച്ചു. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ ബി. ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ അലക്സ് ഡാനിയേല്‍, സാൻറസ് ബേബി എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികൾക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.