തിരുവനന്തപുരം: പുതിയ വിനോദസഞ്ചാര നയപ്രകാരം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ റോഡുകള്‍ നിർമിക്കാനും നിലവിലുള്ളവ നവീകരിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി മന്ത്രിതല സമിതി രൂപവത്കരിച്ചു. കിഫ്ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ടൂറിസം അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളും തമ്മിലെ ഏകോപനത്തിനും മേല്‍നോട്ടത്തിനുമാണ് മന്ത്രിതലസമിതി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈസ് ചെയര്‍മാനായ സമിതിയില്‍ റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, തദ്ദേശ സ്വയംഭരണം, വനം, ജലസേചനം വകുപ്പുകളുടെ മന്ത്രിമാരും വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.