തിരുവനന്തപുരം: ക്ഷീരകര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു. കര്‍ഷകര്‍ക്കുള്ള ദുരന്തനിവാരണ ധനസഹായവിതരണം കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കന്നുകുട്ടി പരിപാലന പദ്ധതി വ്യാപിപ്പിക്കും. സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്കായി അഞ്ച് കോടി രൂപ ഈ വര്‍ഷം വകയിരുത്തി. കുടുംബശ്രീയുമായി സഹകരിച്ച് മൃഗസംരക്ഷണവകുപ്പ് കേരള ചിക്കന്‍ പുറത്തിറക്കും. ഇതിനായി 250 യൂനിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്നുവര്‍ഷത്തിനകം 5000 യൂനിറ്റുകള്‍ തുടങ്ങി ഇറച്ചിക്കോഴി ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. കന്നുകാലികളുടെ എണ്ണത്തില്‍ കുറവുണ്ടായതിന് പരിഹാരം കാണണം. പാലിെൻറ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ക്കുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ച കെ. മുരളീധരന്‍ എം.എല്‍.എ വിതരണം ചെയ്തു. പരിഷ്‌കരിച്ച മൃഗസംരക്ഷണവകുപ്പ് മാന്വല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പ്രകാശനം ചെയ്തു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി, അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി. ബാഹുലേയന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ സിസിലിയ മാര്‍ഗരറ്റ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. വി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.