കളരിപ്പയറ്റ് അസോസിയേഷൻ ജൂബിലി ഇന്ന്

പുനലൂർ: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം വെള്ളിയാഴ്ച ചെമ്മന്തൂർ സാംസ്കാരിക നിലയത്തിൽ നടക്കും. വൈകീട്ട് നാലിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ അധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അവാർഡ് വിതരണം ചെയ്യും. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ഗുരുക്കന്മാരെ ആദരിക്കും. ഗെസ്റ്റ് െലക്ചറർ നിയമനം കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബയോകെമിസ്ട്രി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഇക്കണോമിക്സ്, ഇസ്ലാമിക് ഹിസ്റ്ററി, കോമേഴ്സ്, ഹിസ്റ്ററി, ഹിന്ദി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിൽ ഗെസ്റ്റ് െലക്ചറർമാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും കൊളീജിയറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡി.സിയിൽ രജിസ്േട്രഷൻ ചെയ്ത പകർപ്പും സഹിതം ഒരു മാസത്തിനകം പ്രിൻസിപ്പൽ, ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലം -5 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.