പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ വീണ്ടും കറുത്തപ്പനി റിപ്പോർട്ട് ചെയ്യപ്പെടാനിടയായത് വിദഗ്ധ സംഘത്തിെൻറ നിര്‍ദേശങ്ങള്‍ പാലിക്കെപ്പടാതിരുന്നതിനാലാണെന്ന് വിമർശനം. 2016 ഏപ്രില്‍ മാസത്തില്‍ പത്തനാപുരം താലൂക്കിലെ പിറവന്തൂര്‍ ചെമ്പനരുവിയിലാണ് ഇതിനു മുമ്പ് കരിമ്പനി എന്ന കാലാ അസര്‍ റിപ്പോര്‍ട്ട് ചെയ്തത്. അപൂർവരോഗമായ കറുത്തപനി ചെമ്പനരുവിയിലെ ഒരു വീട്ടമ്മക്കായിരുന്നു സ്ഥിരീകരിച്ചത്. ഇനിയും പകര്‍ച്ചപ്പനി കിഴക്കൻമേഖലയിൽ പടരാനുള്ള സാധ്യത 85 ശതമാനത്തിലധികമെന്ന് അന്ന് വിദഗ്ധ മെഡിക്കല്‍ സംഘത്തിെൻറ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൃത്യമായ ബോധവത്കരണവും ശുചീകരണവുമാണ് സംഘം നിര്‍ദേശിച്ചത്. മണലീച്ചയെന്ന് അറിയപ്പെടുന്ന പ്രാണിയില്‍നിന്നാണ് രോഗം മനുഷ്യരിലേക്കെത്തുന്നത്. ചെമ്പനരുവിയില്‍നിന്ന് മണലീച്ചയുടെ ലാര്‍വ ശേഖരിച്ച് നശിപ്പിച്ചിരുന്നു. കൊതുകിെൻറ മൂന്നിലൊന്ന് വലുപ്പമുള്ള ഈ ജീവി ചളിയിലും മണലിലുമാണ് കൂടുതലും കാണപ്പെടുന്നത്. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്കും തിരികെ ഈ രോഗം പകരുന്നുണ്ട്. ശരീരത്തിെൻറ ആന്തരികാവയവങ്ങളെയാണ് രോഗം ബാധിക്കുന്നത്. 2005ൽ തെന്മലയില്‍ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ വനവാസികളില്‍ കണ്ടുവരുന്ന കറുത്തപനി രണ്ട് വര്‍ഷത്തിനു ശേഷമാണ് വീണ്ടും കേരളത്തില്‍ സ്ഥിരീകരിച്ചത്. വനത്തോട് ചേര്‍ന്ന ജനവാസമേഖലയില്‍ രോഗസാധ്യത ഏറെയെന്നാണ് കണ്ടെത്തല്‍. ലീഷ്മാനിയ ഡെനോവാനി എന്നറിയപ്പെടുന്ന പരാദ രോഗകാരി മണലീച്ചയിലൂടെയാണ് മനുഷ്യരക്തത്തിലെത്തുന്നത്. രോഗാണു ശരീരത്തില്‍ കടന്നാല്‍ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ രക്തത്തില്‍ ചിലപ്പോള്‍ നിര്‍ജീവമായിരിക്കും. അതിനാല്‍ രോഗം പെട്ടെന്ന് കണ്ടെത്താനും ബുദ്ധിമുട്ടാണ്. അന്ന് ചെമ്പനരുവിയിൽ വളർത്തുനായ്ക്കളിൽനിന്ന് വരെ സംഘം രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.