ജാലകം....കൈറ്റ് മാസ്​റ്റർ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലുള്ള കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇ‍ടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റർ ട്രെയിനർമാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കൻഡറി- വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് 'െകെറ്റ്' അധ്യാപകരെ നിയോഗിക്കും. ഹൈസ്കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. പ്രവര്‍ത്തനപരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി./ഹയര്‍ സെക്കൻഡറി സ്കൂള്‍ ഐ.ടി കോഓഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന. ഹയര്‍ സെക്കൻഡറി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിർദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. പ്രസ്തുത റവന്യൂജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. www.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി 16ന് മുമ്പ് അപേക്ഷിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.