തിരുവനന്തപുരം: മാധ്യമരംഗത്ത് അപചയമുണ്ടെന്നും ഇതിനുപിറകെ പോയാൽ ചളിക്കുണ്ടിൽ വീഴുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആര് ആദ്യം ബ്രേക്ക് ചെയ്യുമെന്ന മത്സര സ്വഭാവം വന്നതോടെ 'നേര് ആദ്യം' എന്ന സുപ്രധാന വസ്തുത മറന്നുേപാകുകയാണ്. സീനിയർ ജേണലിസ്റ്റ്സ് യൂനിയെൻറ ആദ്യ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എങ്ങനെ വാർത്ത കൊടുക്കണമെന്നതിന് ആസൂത്രണവും സ്വാധീനവും വിലപേശലുമെല്ലാം ഉണ്ടാകുന്നുണ്ടെന്ന വിവരങ്ങളാണ് കേരളത്തിന് പുറത്തുനിന്ന് വരുന്നത്. അനുകൂല വാർത്ത കൊടുക്കുന്നതോടൊപ്പം ശത്രുവിനെതിരെയുള്ള വാർത്ത നൽകാൻ വിലയിടുകയാണ്. ഒരു ദിവസം സമയമെടുത്താണ് മുമ്പ് വാർത്ത തയാറാക്കിയിരുന്നത്. അതുകൊണ്ട് തയാറെടുപ്പും സൂക്ഷ്മതയുമുണ്ടാകും. ഇപ്പോൾ ഒരോ മിനിറ്റിലും വാർത്ത എന്ന നില വന്നതോടെ ചില കാര്യങ്ങൾ നഷ്ടപ്പെടുകയാണ്. ഇതല്ല ശരിയായ മാധ്യമപ്രവർത്തനമെന്ന് പറയാൻ മുതിർന്ന മാധ്യമപ്രവർത്തകർക്കാകണമെന്നും അദ്ദേഹം പറഞ്ഞു. മത്സരാധിഷ്ഠിത പ്രവണതകളിലൂടെ വാർത്തയുടെ മൂല്യവും സത്യസന്ധതയും നഷ്ടപ്പെടുകയാണെന്നും കരാർ നിയമനങ്ങളാണ് എങ്ങുമെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, എം.എം. േലാറൻസ്, സംഘടനാ പ്രസിഡൻറ് എസ്.ആർ. ശക്തിധരൻ, ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷ്റഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.