വൃക്ഷത്തൈകള്‍ നട്ടു

പത്തനാപുരം: ഹരിതോത്സവം പരിപാടിയുടെ ഭാഗമായി ഗാന്ധിഭവന്‍ സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാർഥികള്‍ . പ്രധാനാധ്യാപിക കെ.ആര്‍. സുധയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പരിസരത്ത് തൈകള്‍ നട്ടത്. ഗാന്ധിഭവന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ശ്യാം പത്തനാപുരം ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ് അമല്‍രാജ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, നടന്‍ ടി.പി. മാധവന്‍, ലൈബ്രേറിയന്‍ മഞ്ചള്ളൂര്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. റോഡിൽ അറവുമാലിന്യം തള്ളുന്നത് ചോദ്യംചെയ്യുന്ന നാട്ടുകാർക്ക് ഭീഷണി അഞ്ചൽ: അറവുശാലകളിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡിൽ തള്ളുന്നത് ചോദ്യംചെയ്യുന്ന നാട്ടുകാർക്ക് ഭീഷണി. ഏരൂർ ഗ്രാമപഞ്ചായത്തിലെ മണലിൽ കെ.ഐ.പി ഇടതുകര കനാലി​െൻറ അക്വാഡേറ്റിന് സമീപമാണ് മാലിന്യംതള്ളൽ വാപകമായത്. നിലവിൽ മൂക്കുപൊത്താതെ ഇതുവഴി യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം പകൽസമയം പ്രദേശവാസികളെ വെല്ലുവളിച്ച് പെട്ടി ഓട്ടോയിൽ എത്തിച്ച അറവ് മാലിന്യം അക്വഡേറ്റി​െൻറ സമീപത്ത് തള്ളിയിടുന്നത് ചോദ്യംചെയ്ത നാട്ടുകാരെ സംഘം ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. മാലിന്യം തള്ളുന്നതി​െൻറ ദൃശ്യം മൊബൈലിൽ പകർത്താൻ ശ്രമിച്ച നാട്ടുകാർക്ക് നേരേയും ആക്രമണവും ഭീഷണിയുമുണ്ടായി. പകർച്ച വ്യാധികൾ പിടിപെടുന്ന സാഹചര്യത്തിൽ ആളൊഴിഞ്ഞ റോഡ്പുറമ്പോക്കുകളിൽ വ്യാപകമായി മാലിന്യം തള്ളുന്നവർക്കെതിരെ തെളിവ് സഹിതം പൊലീസിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും നാട്ടുകാർ നിരവധിതവണ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അഞ്ചൽ, ആലഞ്ചേരി, കരവാളൂർ, വിളക്കുപാറ പ്രദേശങ്ങളിലെ ഇറച്ചി കടകളിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ കൊണ്ടിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.