എല്ലാവരും ആത്മസഹോദരർ എന്ന ബോധ്യം പുലര​െട്ട

വ്രതാനുഷ്ഠാനം നിറഞ്ഞ ദിവസങ്ങളുടെ ഭക്തി നിർഭരത റമദാനിലുണ്ട്. ആകാശത്തെയും മനുഷ്യനെയും മണ്ണിനെയും നമസ്കരിച്ചുകൊണ്ടുള്ള പ്രാർഥനയിൽ മനസ്സും ശരീരവും ഒരുപോലെ വിശുദ്ധമാകുകയാണ്. ആ വിശുദ്ധി നമ്മുടെ കാലഘട്ടത്തിൽ അനിവാര്യമാണ്. മതത്തെ വർഗീയ-രാഷ്്ട്രീയ ചേരിതിരിവിനായും അധികാര സമ്പാദനത്തിനുള്ള മാർഗമായും ഉപയോഗപ്പെടുത്തുന്ന സവിശേഷ സാഹചര്യം നിലനിൽക്കുന്നു. വിശ്വാസികൾക്ക് മതം പ്രധാനമാണ്. എല്ലാ മതങ്ങൾക്കും വിശ്വാസികൾക്കും ഒരുമയോടെ ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുമുണ്ട്. എന്നാൽ, ബലവാ​െൻറ മതവും വിശ്വാസവും മാത്രം നിലനിന്നാൽ മതി എന്ന കാഴ്ചപ്പാട് ഭരണഘടനക്കും ജനാധിപത്യത്തിനും എതിരാണ്. ഹിംസയുടെ രാഷ്ട്രീയത്തെ വിശുദ്ധിയുടെ പ്രകാരംകൊണ്ട് പ്രതിരോധിക്കാൻ കഴിയും. അന്തഃസത്തയിൽ ഒരു മതവും മനുഷ്യന് എതിരല്ല. എന്നാൽ, അധികാര രാഷ്ട്രീയം അതിനെ ഒാരോകാലത്തും ദുഷിപ്പിച്ചിട്ടുണ്ട്. അതിൽനിന്നുള്ള മുക്തിയാണ് എല്ലാ മതവിശ്വാസികളും വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയെടുക്കേണ്ടത്. മനുഷ്യസ്നേഹത്തി​െൻറയും കാരുണ്യത്തി​െൻറയും ഖജാനകൾ റമദാൻ പുണ്യംകൊണ്ട് നിറയെട്ട. . ടി.കെ. സന്തോഷ് കുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.