അനർട്ട് ഡയറക്​ടർ നിയമനം: കടകംപള്ളിക്ക്​ ക്ലീൻചിറ്റ്​ നൽകിയതിനെതിരെ ഹരജി

തിരുവനന്തപുരം: അനർട്ട് ഡയറക്ടർ നിയമന അഴിമതിക്കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുകൂലമായി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്‌തു. ഹരജി ജൂൈല 5ന് കോടതി പരിഗണിക്കും. ശരിയായ അന്വേഷണം നടത്താതെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് പരാതിക്കാര​െൻറ ആക്ഷേപം. അനർട്ടിൽ ഡയറക്ടറെ നിയമിച്ചത് വഴിവിട്ടാണെന്നാരോപിച്ച് എം. വിൻസ​െൻറ് എം.എൽ.എയാണ് ഹരജി നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. ഹരികുമാർ എന്നിവരാണ് എതിർകക്ഷികൾ. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആളെ അനർട്ട് ഡയറക്ടറായി നിയമിെച്ചന്നാണ് ഹരജിയിലെ ആരോപണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.