കരുനാഗപ്പള്ളി: വീട്ടിൽനിന്ന് പാത്രങ്ങളും നിലവിളക്കും സ്വർണ മോതിരവുമടക്കം മോഷ്ടിക്കപ്പെെട്ടന്ന് പൊലീസിൽ പരാതിനൽകിയ ഗൃഹനാഥെൻറ കള്ളി പൊളിഞ്ഞു. വിശദമായ ചോദ്യംചെയ്യലിൽ വീട്ടുടമ തെന്ന ഇവ വിറ്റ് പണമാക്കിയെന്ന് തെളിഞ്ഞു. കോഴിക്കോട് വയലിറക്കത്ത് വീട്ടിൽ മാത്തുക്കുട്ടി(53)യാണ് മോഷണം നടെന്നന്ന് തിങ്കളാഴ്ച പൊലീസിൽ പരാതിനൽകിത്. അേന്വഷണത്തിൽ മാത്തുക്കുട്ടിയുടെ സമീപനത്തിൽ സംശയംതോന്നി. തുടർന്ന് ഇയാളെ ചോദ്യംചെയ്തേപ്പാൾ 'കുറ്റം' സമ്മതിക്കുകയായിരുന്നു. വീട്ടുപകരണങ്ങളും മറ്റും മറ്റൊരാൾക്ക് വിെറ്റന്നും ഭാര്യയെയും മക്കളെയും മോഷണമാെണന്ന് ധരിപ്പിക്കാനായിരുന്നു പരാതി നൽകിയതെന്നും പൊലീസിനോട് പറഞ്ഞു. സംശയം തോന്നാതിരിക്കാൻ വീടിെൻറ പൂട്ടുകളും മറ്റും ഇയാൾ തല്ലപ്പൈാളിച്ചിരുന്നു. മാത്തുക്കുട്ടിയുടെ ഭാര്യയും മക്കളും വിദേശത്താണ്. മദ്യപാനത്തിന് പണം കണ്ടെത്താനായിരുന്നു വീട്ടുപകരണങ്ങൾ വിറ്റതെന്നും പൊലീസ് പറഞ്ഞു. വ്യാജപരാതി നൽകിയതിന് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.