കൊല്ലം: കുട്ടികളുടെ സുരക്ഷക്കും സംരക്ഷണത്തിനും സിറ്റി പൊലീസ് ചൈൽഡ് ഫ്രണ്ട്ലി വാഹനം ഒരുക്കി. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കാർ ആണ് ഉപയോഗിക്കുന്നത്. ഈ അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഈ വാഹനം സന്ദർശനം നടത്തും. ലഹരി വിരുദ്ധ ബോധവത്കരണവും കുട്ടികൾക്കെതിരെയുള്ള അതിക്രമത്തെ സംബന്ധിച്ച അറിവ് പകർന്നുനൽകൽ, ഗതാഗത ബോധവത്കരണം, പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം സംബന്ധിച്ച പാഠങ്ങൾ നൽകുക എന്നിവയാണ് സ്കൂൾ സന്ദർശനത്തിലൂടെ ലക്ഷ്യംവെക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ഏത് വെല്ലുവിളികളും നേരിടുന്നതിന് പരിശീലനം സിദ്ധിച്ച െപാലീസ് സംഘത്തെ സജ്ജമാക്കിയതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. കൊല്ലം സിറ്റി പരിധിയിലെ അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും പൊതുജനങ്ങളും ഈ വാഹനത്തിെൻറ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അറിയിച്ചു. ചൈൽഡ് ഫ്രണ്ട്ലി വാഹനത്തിെൻറ ഫ്ലാഗ് ഓഫ് കൊല്ലം സെൻറ് ജോസഫ് സ്കൂൾ വളപ്പിൽ സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ. ആർ.ബി. കൃഷ്ണയും സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഫിലോമിനയും ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.