തിരുവനന്തപുരം: കർണാടക, ത്രിപുര സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിച്ച കേരള പൊലീസിന് പ്രശംസ. രണ്ടു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകൾ സമാധാനപരമായും സ്വതന്ത്രമായും നടത്താൻ കേരള പൊലീസിെൻറ പ്രവർത്തനം സഹായകമായിരുെന്നന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് അയച്ച കത്തിൽ കർണാടക ചീഫ്സെക്രട്ടറി കെ. രത്നപ്രഭയും ത്രിപുര ഡി.ജി.പി. എ.കെ. ശുക്ലയും അറിയിച്ചു. ക്രമസമാധാനനില കൈകാര്യം ചെയ്യുന്നതിനും പോളിങ് ബൂത്തുകൾക്ക് സംരക്ഷണം നൽകുന്നതിനും കേരള പൊലീസ് മികച്ച സേവനമാണ് കാഴ്ചെവച്ചതെന്നും കത്തിൽ പരാമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.