ATTN ശാസ്താംകോട്ട: ഹരിതാഭമായ സംസ്കാരം തിരിച്ചുകൊണ്ടുവരാൻ കലയെയും സംസ്കാരത്തെയും കോർത്തിണക്കിയുള്ള സർഗാത്മക പടയൊരുക്കം അനിവാര്യമാണെന്ന് സി.ആർ. മഹേഷ്. കല്ലേൻ പൊക്കുടൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഒരു വർഷക്കാലം നീളുന്ന പരിസ്ഥിതിപക്ഷ പരിപാടിയായ 'മണ്ണറിവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സാഹിത്യഅക്കാദമി അംഗം ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പഠനഗവേഷണകേന്ദ്രം ചെയർമാൻ ജി. ബിജു അധ്യക്ഷതവഹിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ശങ്കരപ്പിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.ആർ. ബീന, ദിലീപ്കുമാർ, ഐ. നൗഷാദ്, റ്റി. അനിയൻ, ലോറൻസ്, എഴുത്തുകാരി ദിവ്യാദേവകി, ഉല്ലാസ് കോവൂർ, നിഴൽ ഗ്രൂപ് വൈസ് ചെയർമാൻ തുണ്ടിൽ നൗഷാദ്, മുൻ ഗ്രാമപഞ്ചായത്ത് അംഗം എബി പാപ്പച്ചൻ, കവി ശാസ്താംകോട്ട ഭാസ്, സി.കെ. വിജയാനന്ദൻ, മനോജ് സഹൃദയ, സി.കെ. േപ്രംകുമാർ, കൊണ്ടോടിയിൽ മണികണ്ഠൻ, ബൈജു മലനട, പ്രകാശ്കുട്ടൻ, സുധി വള്ളോന്നി, ജിനു പത്തനാപുരം, അജിത് മനക്കര, കൈതോല വിദഗ്ധൻ ശ്രീകുമാർ ശാസ്താംകോട്ട, രമ്യ ജെ.പിള്ള, രജീഷ് ആർ. മലനട, ലാമ്പി മനോജ്, സി.കെ. രതീഷ്, പ്രശാന്ത് പോച്ചത്തറ എന്നിവർ സംസാരിച്ചു. സുഭാഷ് എസ്. കല്ലട സ്വാഗതം പറഞ്ഞു. സി.എം. സ്റ്റീഫെൻറ ജീവചരിത്ര പ്രകാശനം കൊല്ലം: ലോക്സഭ പ്രതിപക്ഷ നേതാവ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സി.എം. സ്റ്റീഫെൻറ നൂറാം ജന്മവർഷത്തിൽ 'വാങ്മയം' എന്ന പേരിൽ അദ്ദേഹത്തിെൻറ പ്രഥമ ജീവചരിത്ര പുസ്തകം പ്രസിദ്ധീകരിക്കും. വി.ടി. കുരീപ്പുഴയും എച്ച്. അൻവർസേട്ടും ചേർന്ന് രചിച്ച പുസ്തകം വെള്ളിയാഴ്ച രാവിലെ 10ന് കൊല്ലം ഡി.സി.സി ഒാഫിസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്യും. വൃക്ഷത്തൈ വിതരണം നടത്തി (ചിത്രം) കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം സമൃദ്ധി ഗ്രന്ഥശാല ആൻഡ് വായനശാല വനംവകുപ്പിെൻറ സഹകരണത്തോടെ വിവിധ ഇനത്തിൽപെട്ട വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് എന്‍. രാജു അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ദിനാചരണം സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് സുമന്‍ജിത്ത്മിഷ ഉദ്ഘാടനം ചെയ്തു. നീലികുളം സദാനന്ദന്‍, ഗോപകുമാര്‍, ഗോപിനാഥന്‍, അനില്‍കുമാര്‍, പ്രകാശ്, ഹസന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.