പ്ലാസ്​റ്റിക് നിർവ്യാപനത്തിന് സന്നദ്ധ സംഘടനകളുടെ സേവനം നിർണായകം

പാരിപ്പള്ളി: പരിസ്ഥിതിക്ക് ഭീഷണിയായ പ്ലാസ്റ്റിക് നിർവ്യാപനത്തിന് സന്നദ്ധ സംഘടനകളുടെ സേവനം നിർണായകമാണെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. ഗോപകുമാർ. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ സഹകരണത്തോടെ കേരള അസോസിയേഷൻ ഫോർ റൂറൽ െഡവലപ്മ​െൻറ്, ജൻശിക്ഷാ സൻസ്ഥാൻ എന്നിവയുടെ നേതൃത്വത്തിൽ കല്ലുവാതുക്കലിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻവയൺമ​െൻറ് സ്റ്റഡി ആൻഡ് റിസർച് ഡയറക്ടർ ഡോ. ജോർജ് ഡിക്രൂസ് വിഷയം അവതരിപ്പിച്ചു. ജൻശിക്ഷാ സൻസ്ഥാൻ ഡയറക്ടർ ഡോ. നടയ്ക്കൽ ശശി അധ്യക്ഷതവഹിച്ചു. ഡോ.എസ്. രാഗിണി, വട്ടക്കുഴിക്കൽ മുരളി, എം. ഗോപാലകൃഷ്ണപിള്ള, പി. ജയകൃഷ്ണൻ, രശ്മി ജി. നായർ, ഉഷാറാണി, വിഷ്ണുപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.