തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ആധുനിക ഖരമാലിന്യ സംസ്കരണ പ്ലാൻറുകൾക്ക് സർക്കാർ അനുമതിനൽകി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്ലാൻറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മാലിന്യസംസ്കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാൻറുകളാണിവ. പ്ലാൻറ് സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ഐ.ഡി.സി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാൻറുകള്‍ സ്ഥാപിക്കുന്നതിന് ശിപാര്‍ശ തയാറാക്കാൻ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇവയുടെ ശിപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്രീയമായി സംസ്കരണം നടത്താനും അതില്‍നിന്ന് ഊർജം ഉല്‍പാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുക. ഇതിന് ഡല്‍ഹി ആസ്ഥാനമായ ഐ.ആര്‍.ജി സിസ്റ്റം സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടൻറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപറേറ്റ് ആൻഡ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലാണ് പ്ലാൻറുകള്‍ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.