ജില്ലാ സഹകരണബാങ്ക്​ ജീവനക്കാർ കൂട്ടധർണ നടത്തി

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസ്ട്രിക്ട് കോ-ഒാപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ-കേരള (ബെഫി) സംസ്ഥാനവ്യാപകമായി ജില്ലാ സഹകരണ ബാങ്കുകൾക്കുമുന്നിൽ നടത്തിയ കൂട്ടധർണയുടെ ഭാഗമായി ജില്ല സഹകരണബാങ്കിനുമുന്നിലും ജീവനക്കാർ ധർണ നടത്തി. സഹകരണമേഖല ശക്തിെപ്പടുത്തുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, ജില്ലാ സഹകരണ ബാങ്കുകളെ സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിൽ റീ-ക്ലാസിഫൈ ചെയ്യുക, പാർട്ട്ടൈം ജീവനക്കാരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ഒഴിവുള്ള തസ്തികകളിൽ പ്രമോഷൻ നടത്തുക, കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന മുറക്ക് ക്ഷാമബത്ത അനുവദിക്കുക, ഗ്രാറ്റ്വിറ്റി പ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡൻറ് ആർ. രാജസേനൻ അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ, വിവിധ സർവിസ് സംഘടനാ നേതാക്കളായ അനിൽകുമാർ, സതീഷ്ചന്ദ്രൻ, സതീഷ്കുമാർ, എം. സുരേഷ്, എം. വേണുേഗാപാലപിള്ള, കെ.ബി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അലക്സാണ്ടർ സ്വാഗതവും ജോയൻറ് സെക്രട്ടറി െഎവാൻ ജോൺസൺ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.