കൊല്ലം: ജില്ലയില്‍ ട്രോളിങ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കം പൂര്‍ത്തിയായി. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ നീളുന്ന നിരോധനത്തിെൻറ ക്രമീകരണങ്ങള്‍ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നിരോധനം ആരംഭിക്കുന്നതിനു മുമ്പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഒമ്പതിന് രാവിലെ മുതല്‍ ഉച്ചവരെ കടലിലും ഉച്ചകഴിഞ്ഞ് കരയിലും മൈക്ക് അനൗണ്‍സ്മെൻറ് നടത്തും. ഒമ്പതിന് അര്‍ധരാത്രി ട്രോളിങ് ബോട്ടുകള്‍ നീണ്ടകര പാലത്തിന് കിഴക്കുവശത്തേക്കു മാറ്റി പാലത്തിെൻറ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിക്കും. ഇതിനുശേഷം അഷ്ടമുടിക്കായലിെൻറ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ ട്രോളിങ് തടയുന്നതിന് ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെൻറും നടപടി സ്വീകരിക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ അടിക്കുന്നതിനായി ശക്തികുളങ്ങരയിലും അഴീക്കലിലും മത്സ്യഫെഡ് പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സമാധാനപരമായ ട്രോളിങ് നിരോധനം ഉറപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും പൊലീസിെൻറ സജീവ സാന്നിധ്യം ഉറപ്പാക്കും. നിരോധനത്തിനു മുമ്പ് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന ബോട്ടുകള്‍ക്ക് ശക്തികുളങ്ങരയിലെ മത്സ്യഫെഡ് ഡീസല്‍ പമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മത്സ്യം ഇറക്കി വിപണനം നടത്താം. അഴീക്കല്‍ ഹാര്‍ബറില്‍ ട്രോളിങ് ബോട്ട് നിയന്ത്രിക്കുന്നതിന് ഫിഷറീസ് വകുപ്പ് മറൈന്‍ എന്ഫോഴ്സ്മെൻറിെൻറ സഹായത്തോടെ സംവിധാനമൊരുക്കും. ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് നടപടി സ്വീകരിക്കും. വള്ളങ്ങള്‍ നീണ്ടകര ഹാര്‍ബറില്‍ എത്തി മത്സ്യവിപണനം നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശം നല്കി. നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ മറൈന്‍ എന്‍ഫോഴ്സമെൻറ് കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സീ റെസ്ക്യൂ സ്ക്വാഡും കോസ്റ്റല്‍ പൊലീസ് ബോട്ടും രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. നിരോധനകാലത്ത് ജോലിയില്ലാതാകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സമ്പാദ്യ ആശ്വാസ പദ്ധതിത്തുകയും ലഭ്യമാക്കും. ജി.എസ്.ടി: സംശയ നിവാരണ ക്ലാസ് കൊല്ലം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി ജി.എസ്.ടി രജിസ്ട്രേഷന്, റിട്ടേണ്‍ ഫയലിങ് എന്നിവ സംബന്ധിച്ച സംശയ നിവാരണ ക്ലാസ് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഫെസിലിറ്റേഷന്‍ സെൻററില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.