പരിസ്ഥിതി ദിനാചരണം

തിരുവനന്തപുരം: നഗരത്തിലെ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസുകള്‍, പരിസ്ഥിതി സന്ദേശ കലാജാഥ, വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, തൈകളുടെ വിതരണം എന്നിവ ദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കൊടുങ്ങാനൂര്‍ സീനിയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തി​െൻറ ഉദ്ഘാടനം ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജ് റിട്ട. പ്രിന്‍സിപ്പൽ ഡോ. എസ്. ശ്രീദേവി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഭൂമിമിത്രസേനയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ െവച്ചുപിടിപ്പിച്ചു. തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസിന് ഡോ. ശ്രീദേവി നേതൃത്വം നല്‍കി. പ്രിന്‍സിപ്പൽ സുനില്‍ ചാക്കോ, വൈസ് പ്രിന്‍സിപ്പൽ ഉമാമഹേശ്വരി എന്നിവര്‍ സംസാരിച്ചു. മണ്‍വിള ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മ​െൻറ് സ​െൻററിലെ ശാസ്ത്രജ്ഞനായ ഡോ. വി. സുഭാഷ്ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ രാധാവിശ്വകുമാര്‍, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. സ്‌കൂള്‍ വളപ്പിലും പരിസരത്തും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.