തിരുവനന്തപുരം: പ്രകൃതിക്കിണങ്ങുന്ന വികസനമാണ് നാടിനാവശ്യമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ്. 'സാഹോദര്യത്തണൽ വിരിക്കാം' എന്ന സന്ദേശമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻറ് കാമ്പസുകളിൽ പരിസ്ഥിതി ദിനത്തിൽ സാഹോദര്യ മരം നടുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിെൻറ മറവിൽ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ജീവാംശങ്ങളെ നശിപ്പിക്കുകയുമാണ്. പരിസ്ഥിതി ദിനാചരണത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം ജീവിത സംസ്കാരമാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് മഹേഷ് തോന്നക്കൽ അധ്യക്ഷതവഹിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ ജനറൽ സെക്രട്ടറി കെ.എം. ഷഫ്രിനും തിരുവനന്തപുരം വിമൻസ് കോളജിൽ ജനറൽ സെക്രട്ടറി നജ്ദ റൈഹാനും സാഹോദര്യ മരം നട്ടു. വിവിധ കാമ്പസുകളിൽ സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുത്തു. നട്ടുപിടിപ്പിച്ച മരങ്ങൾ കാമ്പസ് യൂനിറ്റുകൾ പരിപാലിക്കും. ഫോട്ടോ: Fraternity.jpg ലോക പരിസ്ഥിതി ദിനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് കാമ്പസുകളിൽ സാഹോദര്യ മരം നടുന്നതിെൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രസിഡൻറ് എസ്. ഇർഷാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.