തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം സൗഹാർദവേദിയായി. രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമുദായനേതാക്കളും മതപണ്ഡിതരുമടക്കം നിരവധിപേർ ചടങ്ങിൽ പെങ്കടുത്തു. നിയമസഭാമന്ദിരത്തിലെ മെംബേഴ്സ് ലോഞ്ചിലായിരുന്നു ചടങ്ങ്. സൗഹൃദങ്ങൾ പുതുക്കിയും ആശയവിനിമയം നടത്തിയും നേതാക്കൾ ഒത്തുചേർന്നു. ചടങ്ങിനെത്തിയ, രാജ്യസഭാസ്ഥാനാർഥി ബിനോയ് വിശ്വത്തിന് എം.എൽ.എമാരും മന്ത്രിമാരും ആശംസ നേർന്നു. സ്പീക്കർ ശ്രീരാമകൃഷ്ണൻ അതിഥികളെ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി പോൾ ആൻറണി അടക്കം െഎ.എ.എസ് ഉദ്യോഗസ്ഥർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി അടക്കം പണ്ഡിതർ തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.