വലിയതുറ: . വലിയതുറ ജൂസാ റോഡ് സ്വദേശി ജോണിയാണ് വലിയതുറ പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയുള്ള ഇന്‍ഡിഗോ എയര്‍വേഴ്സ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ നിലമ്പൂര്‍ സ്വദേശി ബെഞ്ചമിന്‍ ജോര്‍ജിെൻറ പഴ്സാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ടെര്‍മിനിലില്‍നിന്ന് ലഗേജുകളുമായി പുറത്തെത്തിയ ജോര്‍ജ് ലഗേജുകള്‍ വാഹനത്തിലേക്ക് എടുത്ത് മാറ്റുന്നതിനിടെയാണ് പാൻറ്സിെൻറ പോക്കറ്റില്‍നിന്ന് ഇയാളുടെ പഴ്സ് മോഷ്ടിച്ച് കടന്ന് കളയാന്‍ ട്രോളി ഡൈവര്‍ ശ്രമിച്ചത്. ട്രോളി ഡൈവറെ ഉടമസ്ഥന്‍തന്നെ ഓടിച്ചിട്ട് പിടികൂടി. എയര്‍പോര്‍ട്ട് ഒൗട്ട് പോസ്റ്റിലെ പൊലീസുകാരെ ഏൽപിച്ചു. തുടര്‍ന്ന് വലിയതുറ പൊലീസ് എത്തി ഇയാളെ കസ്റ്റഡിലെടുത്തു. മോഷ്ടിച്ച പഴ്സും ഇയാളില്‍നിന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ പണവും ലഗേജുകളും നഷ്ടപെടുന്നതായി നേരത്തേതന്നെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. പലരും ഇത്തരത്തില്‍ ലേഗജുകളും പണവും നഷ്ടമാകുന്നതായി കണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.