കെവിന്‍ വധം: മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം -സഞ്​ജയ്ഖാന്‍

കൊല്ലം: കെവിന്‍ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി തനിക്കും കുടുംബത്തിനും മാനഹാനി വരത്തക്ക നിലയില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് സഭയില്‍ മാപ്പുപറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഇ. സഞ്ജയ്ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെവിന്‍വധവുമായി ബന്ധപ്പെട്ട പ്രതികള്‍ ത​െൻറ ഭാര്യാമാതാവി​െൻറ ഫോണില്‍ ബന്ധപ്പെട്ട് താനുമായി ആശയവിനിമയം നടത്തിയെന്നാണ് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് പൊലീസ് ഉേദ്യാഗസ്ഥരെന്ന വ്യാജേന ചിലര്‍ ത​െൻറ ഭാര്യാഗൃഹത്തില്‍ വന്ന് പ്രതികളെ അന്വേഷിക്കുകയും ഇതേതുടര്‍ന്ന് മുന്‍കൂട്ടി എഴുതിയ തിരക്കഥ പോലെ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും തനിക്ക് അപകീര്‍ത്തികരമായ വാര്‍ത്ത ചമക്കുകയുമുണ്ടായി. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടും ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. ത​െൻറ നിരപരാധിത്വം ചൂണ്ടിക്കാണിച്ചും തനിക്കെതിരെ ഉയര്‍ന്നുവന്ന അപകീര്‍ത്തികരമായ ആരോപണവും അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ഡി.ജി.പിക്ക് പരാതിയും നല്‍കി. അന്വേഷണചുമതലയുള്ള റേഞ്ച് ഐ.ജി ഫോണ്‍ വിളിയെക്കുറിച്ച് അറിവില്ലായെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഒരു നിർദേശവും നല്‍കിയിട്ടിെല്ലന്നുമാണ് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മറുപടി നല്‍കിയത്. െപാലീസ് ഇടപെടല്‍ വരെ ഉന്നത ഉദ്യോഗസ്ഥര്‍ നിരാകരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വസ്തുതയറിയാതെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയത്. ഡി.വൈ.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്നതിന് ധിറുതി പിടിച്ച് സി.പി.എം നേതൃത്വം നടത്തിയ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് മനസ്സിലാകുന്നത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സഞ്ജയ്ഖാന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.