വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ്​ അറസ്​റ്റിൽ

പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് ഒരിപ്പുറം കോളനിയിലെ താമസക്കാരനായ അഖില്‍ ഭവനില്‍ അഖിലിനെയാണ് (21) പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചുവരുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പത്തനാപുരം എസ്.ഐ പുഷ്പകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം ഒരിപ്പുറം കോളനിയില്‍നിന്ന് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.