സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഇടതുസർക്കാറി​െൻറ ശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലാ ബാങ്കില്‍ സ്ഥിര നിക്ഷേപത്തി​െൻറ കാലാവധി 179 ദിവസമായി പരിമിതപ്പെടുത്തുകയും പലിശ കുറക്കുകയും എസ്.ബി അക്കൗണ്ടുകളിലെ ഇടപാടുകളില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന നടപടികള്‍ക്ക് എതിരെ സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ബാങ്ക് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു വര്‍ഷമായി കേരള ബാങ്ക് രൂപവത്കരിക്കാം എന്ന് പറഞ്ഞ് പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ബോര്‍ഡ് വെക്കാന്‍ പോലും ഇതുവരെ സാധിച്ചില്ല. ജില്ലാ ബാങ്കുകളില്‍ െതരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ല. ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായപ്പോള്‍ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തുന്ന സ്ഥിതിയാണ്. ജില്ലാ ബാങ്കി​െൻറ ഈ നടപടി മൂലം പ്രാഥമിക സംഘങ്ങളും നഷ്ടത്തിലേക്ക് പോവുകയാെണന്നും അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്‍മാന്‍ ഇ. ഷംസുദ്ദീന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, വി.ഡി. സതീശന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മണക്കാട് സുരേഷ്, എം.ആര്‍. സൈമണ്‍, സെല്‍വരാജ്, കെ.വി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. മാരായമുട്ടം അനില്‍, ഇബ്രാഹിംകുട്ടി, കാട്ടാക്കട സുബ്രഹ്മണ്യം, മുനീര്‍, സാംദേവ്, സുബോധനന്‍, പെരിങ്ങന്മല വിജയന്‍, വിശ്വനാഥന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.