തിരുവനന്തപുരം: നഴ്സുമാർക്കും ജീവനക്കാർക്കും സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.യു.ടി പട്ടം, എസ്.കെ ആശുപത്രി എന്നിവരുടെ പ്രതിനിധികളുമായി ലേബർ കമീഷണറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ എസ്.യു.ടിയിൽ ഒത്തുതീർപ്പായി. ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ എം. ഷജീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്മെൻറ് പ്രിതിനിധികളുടെയും സമരസമിതി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. തീരുമാനമാകാത്ത എസ്.കെ ആശുപത്രി വിഷയം ചൊവ്വാഴ്ച ഉച്ചക്ക് വീണ്ടും ചർച്ച ചെയ്യും. ഇതോടെ ജില്ലയിലെ അഞ്ചു ആശുപത്രികളിൽ നഴ്സുമാരും ജീവനക്കാരും നടത്തിവന്ന സമരം എസ്.കെ ഒഴികെ മറ്റെല്ലായിടത്തും അവസാനിപ്പിച്ചു. കിംസ്, അനന്തപുരി, പി.ആർ.എസ്, പട്ടം എസ്.യു.ടി, എസ്.കെ എന്നീ ആശുപത്രികളിലായിരുന്നു സമരം. യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ്, ജില്ലാ സെക്രട്ടറി സുബി ബി.എസ്, വര്‍ക്കിങ് പ്രസിഡൻറ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.