തിരുവനന്തപുരം: കരകൗശല വികസന കോർപറേഷെൻറ സ്പൈസസ് ഹട്ടിനും റമദാൻ മേളക്കും തുടക്കമായി. ഉൽപന്നങ്ങളുടെ വൈവിധ്യവത്കരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്പൈസസ് ഹട്ട് എസ്.എം.എസ്.എം ഇൻസ്റ്റ്യൂട്ട് കോമ്പൗണ്ടിലാണ് പ്രവർത്തിക്കുന്നത്. കരകൗശല ഉൽപന്നങ്ങളും കേരളത്തിെൻറ തനതായ സുഗന്ധദ്രവ്യങ്ങളും ഉപഹാരം എന്നനിലയിൽ ഒരുമിച്ചൊരുക്കുകയാണ് സ്ൈപസസ് ഹട്ടിൽ. പ്രത്യേക രൂപകൽപനയിൽ തയാറാക്കിയ പെട്ടികളിൽ സുഗന്ധദ്രവ്യങ്ങൾ ലഭ്യമാക്കുകവഴി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇത്തരം തുടക്കങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തനത് ഉൽപന്നങ്ങൾ നിരവധിയുണ്ടെങ്കിലും അവ ഒാർമക്കായി കൊണ്ടുപോകാനാകും വിധമുള്ള ക്രമീകരണങ്ങൾ കേരളത്തിൽ കുറവാണ്. ഇൗ പരിമിതിയാണ് പുതിയ സംരംഭത്തിലൂടെ മറികടക്കാനാവുക. പൈതൃക സംരക്ഷണത്തിെൻറ ഭാഗമായി കരവിരുത് പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കാൻ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർ എം.വി. ജയലക്ഷ്മി, മാനേജിങ് ഡയറക്ടർ എൻ.കെ. മനോജ്, കെ. സുനിൽകുമാർ, വ്യവസായവകുപ്പ് അഡീഷനൽ ഡയറക്ടർ പ്രദീപ്, ഷാജഹാൻ, പയറുമൂട് തങ്കപ്പൻ, വി.ടി. ബീന എന്നിവർ പെങ്കടുത്തു. കരകൗശല തൊഴിലാളികളെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് റമദാനോടനുബന്ധിച്ച് കരകൗശലമേള സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.