പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

വിളപ്പിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. വിളപ്പിൽ കാവിൻപുറം ഒ.എൽ.എച്ച് കോളനിയിൽ സുജിത്ത് (34) നെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ഇയാൾ കഴിഞ്ഞ 21 നാണ് പെൺകുട്ടിയുമായി നാടുവിട്ടത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അേന്വഷണം ഊർജിതമാക്കി. മൊബൈൽ ഫോണി​െൻറ ടവർ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് ഇന്നലെ തമിഴ്നാട്ടിൽ മധുരയിലെ വാടക വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെയും സുജിത്തിനെയും കസ്റ്റഡിയിലെടുത്തത്. വിളപ്പിൽശാല എസ്.ഐ കണ്ണ​െൻറ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ സുമേഷ്, എസ്.സി.പി.ഒ ഷെബി ജോൺ, സി.പി.ഒ സജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.